ഐ.പി.എല്‍ 2020; സഞ്ജു നായകനായ ടീം ഉത്തപ്പയുടെ ടീമിനോട് തോറ്റു

ഐ.പി.എല്‍ 13ാം സീസണിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ആറു മാസമായി കളത്തിലിറങ്ങാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലന മത്സരം നടത്തി. ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ചായിരുന്നു മത്സരം. സഞ്ജു സാംസണിന്റെയും റോബിന്‍ ഉത്തപ്പയുടെയയും നേതൃത്വത്തിലായിരുന്നു ടീം. മത്സരത്തില്‍ ഉത്തപ്പ നയിച്ച ടീം രണ്ട് റണ്‍സിന് വിജയിച്ചു.

ആദ്യം ബാറ്റു ചെയ്ത ഉത്തപ്പയുടെ ടീം നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തു. ടീമിനായി മനന്‍ വോഹ്റ (27 പന്തില്‍ 56), രാഹുല്‍ ടെവാത്തിയ (32 പന്തില്‍ 59) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അങ്കിത് രാജ്പുത് 29 റണ്‍സ് വഴങ്ങി രണ്ടും കാര്‍ത്തിക് ത്യാഗി 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.

മറുപടി ബാറ്റിംഗില്‍ സഞ്ജുവിന്റെ ടീം വീജയത്തിന് മൂന്ന് റണ്‍സ് അകലെ വീണു. യശ്വസി ജയ്സ്വാള്‍ 22 പന്തില്‍ 37 റണ്‍സെടുത്തു. ജയ്‌സ്വാള്‍ മടങ്ങിയതിനു പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത സഞ്ജു 34 പന്തില്‍ 55 റണ്‍സെടുത്തു. 45 പന്തില്‍ 57 റണ്‍സെടുത്ത അനൂജ് റാവത്ത് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി.

ആറുമാസത്തോളം കളത്തിലിറങ്ങാത്തതിന്റെ ആലസ്യം തീര്‍ക്കാന്‍ പരിശീലനം മാത്രം പോരാ സന്നാഹ മത്സരങ്ങളും നടത്തണമെന്ന ആവശ്യവുമായി ടീമുകള്‍ നേരത്തെ ബി.സി.സി.ഐയെ സമീപിച്ചിരുന്നു. എന്നാല്‍ ആ നീക്കം ഫലം കണ്ടില്ല. ആ സാഹചര്യത്തില്‍ അക്കാര്യം സ്വയമേ നടപ്പിലാക്കിയിരിക്കുകയാണ് ടീമുകള്‍. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇത്തരത്തില്‍ പരിശീലന മത്സരം നടത്തിയിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...