ഐ.പി.എല്‍ 2020; ഷെയ്ന്‍ വോണ്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സില്‍

ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ നായകനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ ചേരും. അംബാസഡര്‍, മെന്റര്‍ റോളിലാണ് വോണ്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലും വോണായിരുന്നു രാജസ്ഥാന്റെ മെന്റര്‍.

വോണിന്റെ വരവ് രാജസ്ഥാന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് രാജസ്ഥാന്‍ വോണിനെ ടീമിലേക്ക് സ്വാഗതം ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്സിയിലുള്ള വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടെ വോണിനെ സ്വാഗതം ചെയ്യുന്ന വീഡോയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.

“റോയല്‍സിലേക്ക് തിരിച്ചുവരികയെന്നത് മഹത്തായ അനുഭവമാണ്. എന്റെ ടീമും കുടുംബവുമാണ് രാജസ്ഥാന്‍. ടീമിനൊപ്പം ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചാലും അത് ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിലെ ഞങ്ങളുടെ നിരവധി ആരാധകരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ സീസണെ വളരെ പോസിറ്റീവായാണ് കാണുന്നത്. മികച്ചൊരു പരിശീലക സംഘമാണ് ഇത്തവണയുള്ളത്. മികച്ചൊരു സീസണില്‍ വരും മാസങ്ങളില്‍ വലിയ കാര്യങ്ങള്‍ നേടാനാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ” വോണ്‍ പറഞ്ഞു.

നിലവില്‍ രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍ മക്ഡൊണാള്‍ഡും നായകന്‍ സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കാരാണ്. വോണും കൂടി ടീമിന്റെ ഭാഗമാകുമ്പോള്‍ അവര്‍ കൂടുതല്‍ കരുത്തരാകും. ഈ മാസം 22 ന് ചെന്നെയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ഷാര്‍ജയിലാണ് മത്സരം.

Latest Stories

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍