ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിട്ട് രോഹിത്; മുംബൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ് മുംബൈ. 30 റണ്‍സുമായി രോഹിത്ത ശര്‍മ്മയും 12 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍. അതേസമയം മുംബൈ നായകന്‍ രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിട്ടു. റെയ്‌നയ്ക്കും കോഹ്‌ലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്.

ഡീകോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. കോട്രലെറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഡീകോക്ക് സംപൂജ്യനായി മടങ്ങുകയായിരുന്നു. നാലാം ഓവറില്‍ സൂര്യകുമാറും പുറത്തായി. ഷമിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായായിരുന്നു സൂര്യകുമാറിന്റെ മടക്കം.

അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ഇടംപിടിച്ചു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി.

Latest Stories

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'