വിജയ വഴിയില്‍ മുംബൈ; പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 192 റണ്‍സിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ ആയുള്ളു. 27 ബോളില്‍ 44 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാമത്തെയും സീസണിലെ മൂന്നാമത്തെയും തോല്‍വിയാണിത്.

പഞ്ചാബിനായി കെ.എല്‍ രാഹുല്‍ 17 റണ്‍സും മായങ്ക് അഗര്‍വാള്‍ 25 റണ്‍സും മാക്‌സ്‌വെല്‍ 11 റണ്‍സുമാണ് എടുത്തത്. കൃഷ്ണപ്പ ഗൗതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായ് രാഹുല്‍ ചഹാര്‍, ജസ്പീത് ഭുംറ, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്രുനാല്‍ പാണ്ഡ്യയും ബോള്‍ട്ടും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 45 ബോളില്‍ 3 സിക്‌സിന്റെയും 8 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സ് എടുത്തു. അതോടൊപ്പം രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിടുകയും ചെയ്തു.

മുംബൈയ്ക്കായ് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച  ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Stories

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പോസ് ചെയ്യാന്‍ അറിയില്ല, സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍

രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്

വനിതാ ഗുസ്തിതാരങ്ങളുടെ പരാതി; ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി

ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയത് ആ സുഹൃത്ത് കാരണം: മൈക്കല്‍ ക്ലാര്‍ക്ക്

ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നത് പോലെ തോന്നി.. അമ്മയെ കൂട്ടിയല്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല: രാജ്കുമാര്‍ റാവു

നിന്നെ എനിക്ക് വേണം, എന്തു വന്നാലും ഇത് ഞാന്‍ നടത്തും..; ചിരിപ്പിച്ച് 'ഗുരുവായൂരമ്പല നടയില്‍' ട്രെയ്‌ലര്‍

ഇത്ര തിടുക്കം വേണമായിരുന്നോ? ഒ.ടി.ടിയില്‍ എത്തിയിട്ടും തിയേറ്ററില്‍ 'ആവേശം'; കേരളത്തില്‍ നിന്നും മാത്രം നേടിയ കളക്ഷന്‍ പുറത്ത്

ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ തിരിച്ചടി; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നേറാന്‍ സാധിക്കട്ടെ; കെജ്രിവാളിന് ആശംസയുമായി പിണറായി

ഹൈക്കോടതിയുടെ പിന്തുണയുണ്ട്; ഡ്രൈവിങ് ടെസ്റ്റില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല; ഉദ്യോഗസ്ഥര്‍ സമരക്കാര്‍ക്ക് ഒപ്പം കൂടിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാര്‍