ബൂം ബൂം പവര്‍ഫുള്‍; വിക്കറ്റ് വേട്ടയില്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് ബുംറ

ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി ജസ്പ്രീത് ബുംറ കൊടുങ്കാറ്റായപ്പോള്‍ കൂടെ പോന്നത് ഒരു റെക്കോഡും. ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബോളറെന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയത്. 2017 സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ മറികടന്നത്.

ഇന്നലെ ഡല്‍ഹിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇതോടെ ഈ സീസണില്‍ രണ്ടു തവണ നാലു വിക്കറ്റ് നേട്ടം ബുംറ സ്വന്തമാക്കി. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ബുംറ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഡല്‍ഹിയ്‌ക്കെതിരെ നാല് വിക്കറ്റ് പ്രകടനത്തോടെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ബുംറയുടെ വിക്കറ്റ് നേട്ടം 27 ആയി. ഇതോടെ ഡല്‍ഹിയുടേ തന്നെ കഗിസോ റബാഡയെ (25 വിക്കറ്റ്) മറികടന്ന് പര്‍പ്പിള്‍ ക്യാപ്പ് ബുംറ സ്വന്തമാക്കുകയും ചെയ്തു.

ഇന്നലെ നടന്ന ആദ്യ ക്വാളിഫൈയര്‍ മത്സരത്തില്‍ 57 റണ്‍സിനാണ് മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. 201 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ 143 അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം ഒന്‍പത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍