ഐ.പി.എല്‍ 2020; ടീമുകളല്ല, ബോള്‍ട്ടിന് പ്രധാന വെല്ലുവിളി മറ്റൊന്ന്

ഐ.പി.എല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ന്യൂസിലാന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് കളത്തിലിറങ്ങുന്നത്. മലിംഗയുടെ അഭാവത്തില്‍ ടീമില്‍ വലിയൊരു സ്ഥാനവും ബോള്‍ട്ടിന് കൈകാര്യം ചെയ്യാനുണ്ട്. എന്നാല്‍  യു.എ.ഇയിലെ കാലാവസ്ഥ ഏറെ വെല്ലുവിളിയാകുമെന്നാണ് ബോള്‍ട്ട് പറയുന്നത്.

“മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നതില്‍ വളരെ സന്തോഷം. കുറച്ച് മത്സരങ്ങളില്‍ മുംബൈയ്ക്കെതിരേ കളിച്ചിട്ടുണ്ട്. അവരെ നേരിടാനെത്തുമ്പോഴുള്ള വലിയ വെല്ലുവിളി ഭയപ്പെടുത്തുന്ന താരനിരയായിരുന്നു. ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് മനോഹരമായ കാര്യമാണ്. എന്നാല്‍ മരുഭൂമിക്ക് നടുവില്‍ കനത്ത ചൂടില്‍ ഐ.പി.എല്ലിനായി മുന്നൊരുക്കം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.” ബോള്‍ട്ട് പറഞ്ഞു.

യു.എ.ഇയില്‍ നിലവില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈ അവസ്ഥ വിദേശ താരങ്ങളെ തളര്‍ത്താന്‍ സാദ്ധ്യത കൂടുതലാണ്. യു.എ.ഇയിലെ കടുത്ത ചൂട് കാരണം പകല്‍സമയങ്ങളില്‍ ടീമിന് പരിശീലനം നല്‍കാറില്ല. വൈകുന്നേരമാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്.

19- ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മുംബൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.

Latest Stories

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍