പരിക്ക് അവന്റെ സ്ഥിരം അടവ്; തുറന്നടിച്ച് മുന്‍ താരം

പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. പണം സമ്പാദിക്കല്‍ മാത്രമാണ് താരത്തിന്റെ ലക്ഷ്യമെന്നും താരങ്ങള്‍ സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറാവണമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റു. പാണ്ഡ്യ രാജ്യത്തിനായി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനായി കളിക്കില്ല, എന്നിട്ടും നേരിട്ട് ഐപിഎല്ലില്‍ കളിക്കാനിറങ്ങും. ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. പണം സ്വരൂപിക്കുന്നത് നല്ലതാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറാവണം. ഇപ്പോള്‍ ആളുകള്‍ ഐപിഎല്ലിന് മാത്രമാണ് പ്രധാന്യം നല്‍കുന്നത്.

രോഹിത് ശര്‍മ്മയ്ക്ക് രണ്ടു മൂന്ന് സീസണുകളില്‍ കൂടി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാവാനുള്ള ഭാവിയുണ്ടായിരുന്നു. എന്നാല്‍ അന്തിമ തീരുമാനം മാനേജ്മെന്റിന്റെ കൈകളിലായിപ്പോയി- പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യ ഐപിഎല്‍ 2024ന് മുന്നോടിയായി മുംബൈ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. അതിനുമുമ്പ് പരിക്കായി ഇന്ത്യന്‍ ടീമിന് പുറത്ത് ഇരിക്കുമ്പോഴും പാണ്ഡ്യ ഐപിഎലില്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം