'ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബർപാളി ഘടിപ്പിച്ചിട്ടുണ്ട്'; വിചിത്രവാദവുമായി ശ്രീലങ്കൻ താരം

ടി-20 ക്രിക്കറ്റിലെ ഏറ്റവു മികച്ച ടീമാണ് ഇന്ത്യ. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കൊണ്ട് എതിർ ടീമുകൾക്ക് എന്നും ഇന്ത്യ ഒരു പേടി സ്വപ്നമാണ്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ​വിചിത്രആരോപണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്‌സ രംഗത്തെത്തിയിരിക്കുകയാണ്.

‘ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളി ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം’, രാജപക്‌സ പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ ഇതാദ്യമായല്ല ഇന്ത്യക്ക് ലഭിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി