പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരസാന്നിദ്ധ്യമായി മാറിയ താരമാണ് റിങ്കു സിങ്. ഫിനിഷർ റോളിലാണ് താരത്തെ എപ്പോഴും ടീമിലേക്ക് പരി​ഗണിക്കാറുളളത്. 10 ലക്ഷം ശമ്പളത്തിൽ തുടങ്ങിയതാണ് റിങ്കുവിന്റെ ഐപിഎൽ കരിയർ. ഇപ്പോഴത് 13 കോടിയിൽ എത്തിനിൽക്കുന്നു. റിങ്കുവിനെ സംബന്ധിച്ചുളള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തിന് സർക്കാർ ജോലി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ.

രാജ്യാന്തര തലത്തിൽ മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് നേരിട്ട് നിയമനം നൽകുന്ന 2022ലെ നിയമപ്രകാരമാണ് റിങ്കു സിങ്ങിന്റെ നിയമനം. ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസറായി (ബിഎസ്എ) റിങ്കുവിനെ നിയമിക്കുന്നതിനുളള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ ടീമിനായി സ്വർണം നേടിയതോടെയാണ് റിങ്കു സിങ് സർക്കാർ ജോലിക്ക് അർഹനായത്. വീട്ടിലെ സാഹചര്യങ്ങൾ കാരണമാണ് ഒമ്പതാം ക്ലാസിൽ വച്ച് താരത്തിന് തന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

​ഗ്രേഡ് എ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥനായ റിങ്കുവിന്റെ ശമ്പള സ്കെയിൽ 70,000 രൂപ മുതൽ 90,000 രൂപ വരെയാണ്. ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുളള സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിന് കീഴിൽ വരിക. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഓഫിസർക്കാണ് റിങ്കു സിങ് റിപ്പോർട്ട് നൽ‌കേണ്ടത്. നിയമനം ലഭിച്ചാൽ സർക്കാർ വസതി ഉൾപ്പെടെയുളള സൗകര്യങ്ങളും താരത്തിന് ഇതിനോടൊപ്പം ലഭിക്കും.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി