INDIAN CRICKET: വരാനിരിക്കുന്നത് പരീക്ഷണങ്ങളുടെ കാലഘട്ടം, രോഹിതും കോഹ്‌ലിയും ബാറ്റൺ കൈമാറുമ്പോൾ ഇന്ത്യക്ക് ഇനി പണിയോട് പണി; സമ്മർദ്ദം മുഴുവൻ ഈ താരങ്ങൾക്ക്

“അങ്ങനെ ആ അദ്ധ്യായം മനോഹരമായി അവസാനിച്ചു” വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതലായി കണ്ട വാചകമാണിത്. അതെ 30 ടെസ്റ്റ് സെഞ്ചുറിയും 31 അർദ്ധ സെഞ്ചുറിയും 7 ഇരട്ട സെഞ്ചുറിയും ഉൾപ്പടെ 9230 ടെസ്റ്റ് റൺസ് നേടിയ ആ ടെസ്റ്റ് കരിയർ അത്ര മനോഹരം തന്നെ ആയിരുന്നു.

എന്തിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് പറഞ്ഞാൽ വമ്പൻ ഞെട്ടലാണ് ഈ ഒരാഴ്ച്ച ആയി കിട്ടുന്നത്. ആദ്യം രോഹിത് 5 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഇതാ കോഹ്‌ലിയും. എന്തായാലും ഈ വിരമിക്കൽ ഒകെ ശരിയായ സമയത്ത് തന്നെയാണെന്നാണ് ഇരുവരും തങ്ങളുടെ വിടവാങ്ങൽ വേളയിൽ പറഞ്ഞത്.

എന്തായാലും ഇരുവർക്കും അത് ശരിയായ സമയം ആണെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന് അത് അത്ര നല്ല സമയം അല്ല നൽകുന്നത് എന്ന് പറയാം. ടെസ്റ്റിൽ വമ്പൻ പരീക്ഷണങ്ങളാണ് ഇന്ത്യക്ക് മുന്നിൽ വരാൻ പോകുന്നത്.

– ഇംഗ്ലണ്ടിനെതിരെ 5 ടെസ്റ്റുകൾ.
– വെസ്റ്റ് വിൻഡീസിനെതിരെ 2 ടെസ്റ്റുകൾ.
– ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 ടെസ്റ്റുകൾ.
– ശ്രീലങ്കയിലെ എവേ പരമ്പര.
– ന്യൂസിലൻഡിലെ എവേ പരമ്പര.
– ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 ടെസ്റ്റ്.

ഇങ്ങനെ വലിയ ഒരുപാട് മത്സരങ്ങൾ ഉള്ളപ്പോൾ രണ്ട് പരിചയസമ്പന്നർ ഇല്ലാതെ ഇന്ത്യ ഇറങ്ങാൻ പോകുന്നത്. ഗില്ലും ജയ്‌സ്വാളും, രാഹുലും, പന്തും, ജഡേജയും, ഒകെ ഉൾപ്പെടുന്ന ബാറ്റിംഗ് നിര ശരിക്കും പരീക്ഷിക്കപ്പെടും. ഇതിൽ കോഹ്‌ലിക്കും രോഹിത്തിനും പകരമായി സുദർശൻ ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങളുടെ പേരാണ് പറഞ്ഞ് കേൾക്കുന്നത്.

എന്തായാലും ഈ പറഞ്ഞ താരങ്ങൾ എല്ലാം തങ്ങളുടെ 100 % ടീമിനായി നൽകുമെന്ന് തന്നെ ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ കരുതാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി