INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർതാരം മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് നെയിം ആണെന്ന് പറയാം. സച്ചിനുശേഷം ലോകത്തിൽ തന്നെ ക്രിക്കറ്റ് പ്രചാരം ഇല്ലാത്ത രാജ്യങ്ങളിൽ പോലും ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചതും കോഹ്‌ലിക്ക് മാത്രമാണ്.

എന്തായാലും ഇന്ന് ക്രിക്കറ്റിൽ ഒരുപിടി തകർപ്പൻ റെക്കോഡുകൾ കൈവശം വെച്ച് ഇപ്പോഴും ലോക ക്രിക്കറ്റ് ഭരിക്കുന്ന കോഹ്‌ലി നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിലാണ് നിൽക്കുന്നത്. സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്‌ലി 7 അർദ്ധ സെഞ്ചുറികൾ നേടി ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ മുന്നിൽ നിൽക്കുകയാണ്. എങ്ങനെയാണ് ഒരു താരത്തിന് ഇത്ര വർഷമായിട്ടും ഇങ്ങനെ സ്ഥിരത നിലനിർത്തി കളിക്കാൻ സാധിക്കുന്നത്. അപാര ഫിറ്റ്നസ് തന്നെയാണ് അതിന്റെ കാരണം. എന്തായാലും കോഹ്‌ലിയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലവരുമായി ബന്ധപ്പെട്ടും ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

“ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരനാണ് വിരാട് കോഹ്‌ലി”

ഗില്ലും സൂര്യകുമാറും ജയ്‌സ്വാളും ബുംറയും ഒകെ വലിയ മത്സരം കൊടുക്കുന്ന സമയത്താണ് കോഹ്‌ലി ഇപ്പോഴും ഫിറ്റ്നസിന്റെ അവസാന വാക്കായി നിൽക്കുന്നത് എന്ന് ഓർക്കുക. കോഹ്‌ലിയുടെ സാന്നിധ്യം യുവതാരങ്ങൾക്കും ഉയർന്ന നിലവാരത്തിൽ ഉള്ള ഫിറ്റനസ് നിലനിർത്താൻ പ്രചോദനം ആണെന്ന് മുഹമ്മദ് സിറാജ് മുമ്പ് പറഞ്ഞിട്ടുണ്ട്.

അതേസമയം കോഹ്‌ലിയെ സംബന്ധിച്ച് ഓറഞ്ച് ക്യാപ് തലയിൽ വെക്കുന്നതിനേക്കാൾ ടീം ഏറെ ആഗ്രഹിച്ച കിരീടം നേടി കൊടുക്കുക എന്നതാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി