'700 വിക്കറ്റ് തികച്ച ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ പഠിക്കണം'; ഉപദേശിച്ച് ഗ്ലെന്‍ മഗ്രാത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. എന്നാല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎയില്‍ നടന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ച അദ്ദേഹം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ഈ നാഴികക്കല്ലില്‍ എത്തുന്ന മൂന്നാമത്തെ ബോളറായി. 41 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായത്തെ വകവെക്കാതെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ടി20 ഫോര്‍മാറ്റില്‍നിന്ന് വെല്ലുവിളി നേരിടുന്ന ഒരു സമയത്ത്, ധാരാളം കളിക്കാര്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമയത്ത്, ആന്‍ഡേഴ്‌സണ്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇപ്പോഴും തുടരുന്നത് വലിയൊരു മാതൃകയാണ്. ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടു.

വിരാട് കോലിയും രോഹിത് ശര്‍മ്മയും എപ്പോഴും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ജസ്പ്രീത് ബുംറയും (30), മുഹമ്മദ് ഷാമിയും (33) ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘകാലം കളിക്കാന്‍ തങ്ങളുടെ ശരീരവും ഫിറ്റ്നസും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു.

”അടുത്ത തലമുറ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാത്തിരിക്കേതുണ്ട്. ബുംറയ്ക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാകുമെങ്കിലും ഷമിക്ക് പ്രായമേറുകയാണ്. നിലവിലെ ബോളിംഗ് ആക്രമണത്തിന് കുറച്ച് ആയുസ്സ് ബാക്കിയുണ്ട്- മഗ്രാത്ത് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഷമിയെക്കുറിച്ച് മക്ഗാര്‍ത്ത് സംസാരിച്ചു. ‘ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്്. ഷമിക്ക് അനുഭവസമ്പത്ത് ലഭിച്ചിട്ട് ഏറെ നാളായി. അദ്ദേഹം ഒരു അസാധാരണ ബോളറാണ്. എന്നാല്‍ വളരുന്ന പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരവും ഫിറ്റ്നസും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 41 വയസ്സില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. നിങ്ങളുടെ ശരീരം കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴും മുകളില്‍ ആയിരിക്കാം. ഫാസ്റ്റ് ബോളിംഗ് എളുപ്പമല്ല, കാരണം അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തെ ബാധിക്കും- മഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ മാസം അക്കില്ലസ് ടെന്‍ഡോണിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 നഷ്ടമാകും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്