ആര്‍മി ക്യാപില്‍ ഇന്ത്യയെ വെട്ടിലാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം '3ജി' ആയി; കളി ടീം ഇന്ത്യയോട് വേണ്ട!

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ച ഇന്ത്യന്‍ ടീമിന്റെ നടപടിക്കെതിരേ ആഞ്ഞടിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം പാളി. ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആര്‍മി ക്യാപ്പ് ധരിക്കാന്‍ ബിസിസിഐ ഐസിസിയില്‍ നിന്നും നേരത്തെ അനുമതി വാങ്ങിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിന്റെ തലേദിവസം സൈനിക തൊപ്പി വെച്ച് കളിക്കാനും താരങ്ങളുടെ മാച്ച്ഫീ ചാരിറ്റി ഫണ്ടിലേക്ക് നല്‍കാനുമുള്ള ബിസിസിഐയുടെ അപേക്ഷ ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ സ്വീകരിച്ചുവെന്നാണ് ഐസിസി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ചത്.
എന്നാല്‍ ഈ സംഭവം പുതിയ വിവാദങ്ങളിലേക്ക് കൂടി വഴി തുറക്കുകയായിരുന്നു. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്നം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും മന്ത്രി സൂചന നല്‍കി.

എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ” പിങ്ക് ടെസ്റ്റ് ” ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ”” പിങ്ക് ഏകദിനം ” എന്ന പോലെ ഓരോ വര്‍ഷവും ഹോം സീസണിലെ ഒരു മത്സരത്തില്‍ ഇതാവര്‍ത്തിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളും വ്യക്തമാക്കി.

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കായിക സംഘടനയാണ് ഐസിസി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം കളിക്കളത്തില്‍ സംഭവിക്കുന്നത്. 2014ല്‍ പലസ്തീന്‍ അനുകൂല റിസ്റ്റ് ബാന്‍ഡ് ധരിച്ചതിന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീന്‍ അലിയെ ഐസിസി ശാസിച്ചിരുന്നു. മാത്രമല്ല കളിക്കളത്തില്‍ സേവ് ഗാസ എന്നെഴുതിയ ഈ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നതും ഐസിസി വിലക്കിയിരുന്നു. 2003 ലോകകപ്പില്‍ സിംബാബ് വെ ടീം അംഗങ്ങളും സര്‍ക്കാറിനെതിരെയുളള എതിര്‍പ്പ് കളിക്കളത്തില്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ