ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തൂത്തെറിയും, ഞങ്ങളുടെ സ്പിന്നറുമാരും കരുത്തർ; തുറന്നുപറഞ്ഞ് വെട്ടോറി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് ഡാനിയൽ വെട്ടോറി ഇന്ത്യൻ പര്യടനത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞു. ഇന്ത്യയിൽ പരമ്പര ജയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ ഓസ്ട്രേലിയ ആ മാനക്കേട് തിരുത്തുന്നതിനൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രവേശനവും ലക്‌ഷ്യം വെക്കുന്നു.

മുൻ ഇടംകൈയ്യൻ സ്പിന്നറെ ആൻഡ്രൂ മക്‌ഡൊണാൾഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് മെയ് മാസത്തിൽ നിയമിച്ചു. ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് 10 വിക്കറ്റിന്റെ സമഗ്ര ജയം നേടിയതോടെയാണ് വെട്ടോറിയുടെ പുതിയ റോളിലെ ആദ്യ മത്സരം ആരംഭിച്ചത്.

പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് എതിരെ അവരുടെ നാട്ടിൽ പോയി പരമ്പര ജയിച്ച ഓസ്‌ട്രേലിയെ ഇനി കാത്തിരിക്കുന്നത് ഇന്ത്യൻ വെല്ലുവിളിയാണ്. അതോ, 2004 ന് ശേഷം ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ണും.

എന്നിരുന്നാലും, ശ്രീലങ്കയിൽ ഓസ്ട്രേലിയ നടത്തിയ പ്രകടനം ഞെട്ടിച്ചു. ഏഷ്യൻ രാജ്യത്ത് വന്നിട്ട് മികച്ച സ്പിൻ അറ്റാക്ക് ഉള്ള ടീമിനെ കാഴ്ചക്കാരാക്കി സ്പിന്നേഴ്സ് നിറഞ്ഞാടിയപ്പോൾ ടീം വിജയം നേടി. ഇനി ഇന്ത്യയെ നേരിടുമ്പോൾ ഉള്ള ഒരുക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ.

“പലതരത്തിലും, ഒരു ഉപഭൂഖണ്ഡ പര്യടനം സന്തോഷകരമാണ്. പാകിസ്ഥാൻ, പിന്നെ ഇവിടെ [ശ്രീലങ്കയിൽ] ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള പര്യടനം നടത്തുന്നത് വളരെ സന്തോഷകരമാണ്. സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. വേദിയിൽ നിന്ന് വേദിയിലേക്ക് ഞങ്ങൾക്ക് ധാരാളം മാറ്റങ്ങൾ കാണാൻ സാധിക്കും.”

“നിങ്ങൾക്ക് [പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും പിച്ചുകൾക്ക്] ഇടയിൽ വലിയ വ്യത്യാസം കാണാൻ സാധിക്കില്ല. നിങ്ങൾ മൊഹാലിയിൽ കളിക്കുകയാണെങ്കിൽ, പിച്ച് പരന്നതായിരിക്കും, നിങ്ങൾ വാങ്കഡെയിൽ [മുംബൈയിലെ] കളിക്കുകയാണെങ്കിൽ, അത് ഇവിടത്തെപ്പോലെ ചതുരാകൃതിയിലേക്ക് തിരിയാം. ഒരു പ്ലാനുമായി മാത്രം ഇന്ത്യയിൽ കളിക്കാൻ പറ്റില്ല.”

ഇന്ത്യയെ ഇത്തവണ തോൽപ്പിച്ച് ബോർഡർ- ഗവാസ്‌ക്കർ ട്രോഫി തിരിച്ചുപിടിക്കാനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി