സഞ്ജു അകത്തോ പുറത്തോ? ടീം ഇന്ത്യ ഇങ്ങനെ

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിന് തുടക്കമാകുമ്പോള്‍ മലയാളികള്‍ക്ക് ഒറ്റക്കാര്യം മാത്രമാണ് അറിയേണ്ടത്. മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയില്‍ ഉണ്ടാകുമോയെന്ന്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുളള സൂചനകള്‍ പ്രകാരം അത്തരമൊരു സാദ്ധ്യതയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെ എല്‍ രാഹുല്‍ എത്തുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി നല്‍കുന്ന സൂചന. മുഷ്താഖ് അലിയില്‍ ഫോമിലായിരുന്ന രാഹുലിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറാക്കാനുള്ള സാദ്ധ്യത വിരളമാണ്.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയാവും എത്തുക. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡ്യേയും ഇറങ്ങാനാണ് സാദ്ധ്യത. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മനീഷ് പാണ്ഡെ മികവ് കാട്ടിയിരുന്നു.

അവശേഷിക്കുന്ന സ്ഥാനം വിക്കറ്റ് കീപ്പറിന്റേതാണ്. അത് റിഷഭ് പന്ത് തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. റിഷഭിനെ പിന്തുണച്ച് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിക്കുമ്പോള്‍ ശിവം ദുബെയും അന്തിമ ഇലവനില്‍ പുറത്തുപോകാനാണ് സാദ്ധ്യത. ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ ഇടം പിടിക്കും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...