കോഹ്ലിയുടെ സഞ്ജുപ്പക തുടരുന്നു. ഒന്ന് പേരിനെങ്കിലും പരീക്ഷിയ്ക്കൂ!

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യിലും മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഗുവാഹാത്തിയില്‍ നടന്ന ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചുവെങ്കിലും ടോസ് ഇട്ട ശേഷമായിരുന്നു മത്സരം നടക്കാതെ പോയത്.

ഇതോടെയാണ് സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഇല്ലെന്ന കാര്യം ബോദ്ധ്യമായത്. റിഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

പരിക്കില്‍ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖര്‍ ധവാനൊപ്പം മികച്ച ഫോമില്‍ തുടരുന്ന കെ.എല്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പരില്‍ നായകന്‍ ഒരിക്കല്‍ കൂടി പരീക്ഷണത്തിന് ശ്രമിച്ചാല്‍ പന്തിനോ ദുബെയ്‌ക്കോ സ്ഥാനക്കയറ്റം ലഭിക്കും. ഇല്ലെങ്കില്‍ കോഹ്ലി തന്നെയായിരിക്കും മൂന്നാം നമ്പരില്‍ കളിക്കുക.

യുവതാരങ്ങളായ ശ്രേയസ് അയ്യറും ശിവം ദുബെയും വാഷിംഗ് ടണ്‍ സുന്ദറും ടീം ഇന്ത്യയില്‍ ഇടംപിടിച്ചപ്പോഴാണ് തുടര്‍ച്ചയായ മൂന്നാം പരമ്പരയിലും സഞ്ജു ടീമിന് പുറത്തിരിയ്ക്കുന്നത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരേയും ബംഗ്ലാദേശിനെതിരേയുമായിരുന്നു സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.

കേരളത്തിനായി അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയിലേക്കെത്തിച്ചത്. കഴിഞ്ഞ ഐപിഎല്ലിലും സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ച്ചവെച്ചത്. എന്നാല്‍ പ്ലെയിംഗ് ഇലവനില്‍ ഒരിക്കല്‍ പോലും അവസരം നല്‍കാന്‍ ടീം ഇന്ത്യ തയ്യാറായിട്ടില്ല.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'