തനി സ്വഭാവം പുറത്തെടുത്ത് ബുംറയും ഷമിയും; ലങ്ക തവിടുപൊടി

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം.ഒന്നാം ദിനം കളി അവസാനിക്കുമ്പോല്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍86 റണ്‍സ് എന്ന നിലയിലാണ്. 50 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റം വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.

92 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 98 ബോളില്‍ 10 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയിലാണ് താരത്തിന്റെ പ്രകടനം. മായങ്ക് അഗര്‍വാള്‍ 4, രോഹിത് ശര്‍മ്മ 15, ഹനുമ വിഹാരി 31, വിരാട് കോഹ്ലി 23, റിഷഭ് പന്ത് 39, രവീന്ദ്ര ജഡേജ 4, ആര്‍ അശ്വിന്‍ 13, അക്സര്‍ പട്ടേല്‍ 9, മുഹമ്മദ് ഷമി 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റും സുരംഗ ലക്മലിന് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ജയന്ത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തി. മറുവശത്ത് ശ്രീലങ്ക ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലഹിരു കുമാര, പത്തും നിസംഗ എന്നിവര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ്, പ്രവീണ്‍ ജയവിക്രമ എന്നീ താരങ്ങള്‍ ടീമിലിടം നേടി. പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തില്‍ 100 ശതമാനം കാണികളെയും അനുവദിച്ചിട്ടുണ്ട്.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ