ഇന്ത്യ വിജയലക്ഷ്യം കുറിച്ചു, ഹിറ്റ് ഷോ കാത്ത് ആരാധകര്‍

ലോക കപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം. മഴ മൂലം രണ്ടാം ദിവസത്തേയ്ക്ക് നീണ്ട മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 239 റണ്‍സ് എടുത്തത്.

അഞ്ചിന് 211 റണ്‍സ് എന്ന നിലിയില്‍ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് പരമാവധി റണ്‍സ് ഓടിയെടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ 48ാം ഓവറില്‍ ടൈലര്‍ റണ്ണൗട്ടായി. 90 പന്തില്‍ മൂന്ന് ബൗണ്ടറികളടക്കം 74 റണ്‍സാണ് ടൈലര്‍ സ്വന്തമാക്കിയത്. തൊട്ടടുത്ത പന്തില്‍ ഭുവനേശ്വറിനെ സിക്‌സ് അടിക്കാനുളള ശ്രമത്തില്‍ ടോം ലാഥമിനെ ജഡേജ പിടിച്ച് പുറത്താക്കി. 11 പന്തില്‍ 10 റണ്‍സാണ് ലാഥം നേടിയത്.

ഒരു റണ്‍സെടുത്ത ഹെന്റിയുടെ വിക്കറ്റും ഭുവനേശ്വറാണ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുംറ ഹാര്‍ദ്ദിക്ക് പാണ്ഡ്യ രവീന്ദ്ര ജഡേജ ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യസണും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 95 പന്തില്‍ ആറ് ബൗണ്ടറിയടക്കമാണ് വില്യംസണ്‍ അര്‍ധ സെഞ്ച്വറി നേടിയത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ