സന്നാഹത്തിന് തയ്യാറെടുത്ത് ഇന്ത്യ, പ്ലെയിംഗ് ഇലവന്‍

ടെസ്റ്റ്, ടി20 പര്യടനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ദൈര്‍ഘ്യമേറിയ പര്യടനത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആദ്യത്തേത് ചതുര്‍ദിന മല്‍സരവും രണ്ടാമത്തേത് ടി20യുമാണ്. ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരം വെള്ളിയാഴ്ച ആരംഭിക്കും.

ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ലെസ്റ്റര്‍ഷെയറിനെതിരേ ഇന്ത്യ ഇറക്കുകയെന്നാണ് സൂചന. രോഹിത് ശര്‍മയ്ക്കു കീഴില്‍ പ്രധാന താരങ്ങളെല്ലാം തന്നെ സന്നാഹത്തില്‍ ഇന്ത്യക്കു വേണ്ടി അണിനിരക്കും. രാഹുലിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലായിരിക്കും രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളി.

വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെല്ലാം സന്നാഹത്തിന് ഇറങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിയ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.

പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് ജൂലൈ 1-5 വരെ ബര്‍മിംഗ്ഹാമിലാണ് നടക്കുക. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഈ ടെസ്റ്റിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20യും കളിക്കും.

ടെസ്റ്റ് സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍/പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്