ഇന്ത്യയ്ക്ക് പുതിയ നായകന്‍ വരുന്നു, അത് രാഹുലല്ല

അയര്‍ലന്‍ഡിനെതിരായി വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് പുതിയ നായകന്‍. ഐപിഎല്‍ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലിലെത്തിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് കാരണം ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഹാര്‍ദ്ദിക് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരികെ എത്തുന്നത്.

ജൂണ്‍ അവസാനമാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 മത്സരങ്ങള്‍ കളിക്കുന്നത്. രണ്ടാം നിര സ്‌ക്വാഡിനെ ഈ പരമ്പരയ്ക്ക് അയക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലായിരിക്കും എന്നതിനാലാണിത്.

ഇംഗ്ലണ്ടിനെതിരായ ബിര്‍മിങ്ഹാം ടെസ്റ്റിന് മുന്‍പായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ സമയമാണ് അയര്‍ലന്‍ഡ് പര്യടനം. രോഹിത്, രാഹുല്‍, പന്ത് എന്നീ താരങ്ങള്‍ സന്നാഹ മത്സരം കളിക്കും. അതിനാല്‍ ടി20 ടീമിന്റെ ഭാഗമാവാനാവില്ല.

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. നേരത്തെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ധവാനെ ആയിരുന്നു. എന്നാല്‍ ടീമിലെ സ്ഥാനം തന്നെ ധവാന് നഷ്ടമായി കഴിഞ്ഞു.

മലയാളി താരം സഞ്ജു സാംസണും ഈ പരമ്പരയില്‍ അവസരം ലഭിച്ചേക്കും. കൂടാതെ ഐപിഎല്ലില്‍ മികവ് കാട്ടിയ ഒരുപിടി യുവതാരങ്ങള്‍ക്കും അയര്‍ലാന്‍ഡിലേക്ക് ടിക്കറ്റ് ലഭിക്കും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...