എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

എഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. നേരത്തെ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ഉൾപ്പെടെ വിവിധ മേഖലകളിൽ പാകിസ്ഥാനുമായി ഇനി സഹകരണം ഇല്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഐസിസി, എസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ പാകിസ്ഥാനെതിരെ ഒരു മത്സരം പോലും കളിക്കേണ്ടെന്നാണ് ഇന്ത്യ തീരുമാനം എടുത്തിരുന്നത്.

എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം അവസാനിച്ചതോടെ എഷ്യാകപ്പ് മത്സരങ്ങൾ നടത്താനുളള നീക്കം എഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ ഉൾപ്പെടെ ആറ് ടീമുകളെ പങ്കെടുപ്പിച്ച് സെപ്റ്റംബറിൽ ടൂർണമെന്റ് നടത്താനാണ് എസിസി ആലോചിക്കുന്നതെന്നാണ് വിവരം. ഇന്ത്യയാണ് ഇത്തവണ എഷ്യ കപ്പിന് ആതിഥേയരാവുന്നത്.

അതേസമയം പാകിസ്ഥാന് വേണ്ടി ഹൈബ്രിഡ് മോഡൽ ആയി ടൂർണമെന്റ് നടത്താനാണ് സാധ്യത. അടുത്തിടെ പാകിസ്ഥാൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ത്യക്ക് വേണ്ടി ഹ്രൈബിഡ് മോഡലിലാണ് നടത്തിയിരുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്. എഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെങ്കിലും ഒരു ​ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ശ്രീലങ്ക, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, യുഎഇ എന്നിവരാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ