IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് സ്റ്റാർ പേസറെ ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ, കാരണം ഇതാണ്, ഞെട്ടി ആരാധകർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുംമുൻപ് ടീമിൽ ഉൾപ്പെടുത്തിയ പേസർ ഹർഷിത് റാണയെ ഒഴിവാക്കി ബിസിസിഐ. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി ഹർഷിതിനെ ഒഴിവാക്കിയിരിക്കുന്നത്. ഹർഷിത് രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്ന് പരിശീലകൻ ​ഗൗതം ​ഗംഭീർ പറഞ്ഞു.

‘ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹർഷിതിനെ തിരിച്ചയച്ചിരിക്കുന്നു. മറ്റ് പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലില്ല. ഇന്ത്യൻ ടീം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.’ ​ഗംഭീർ പ്രതികരിച്ചു. എഡ്ജ്ബാസ്റ്റണിൽ വച്ചാണ് ഇന്ത്യ ഇം​​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരം നടക്കുക.

നേരത്തെ ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോ​ഗിക ടെസ്റ്റ് മത്സരങ്ങൾക്കുളള ഇന്ത്യ എ ടീമിൽ ഹർഷിത് റാണ ഉണ്ടായിരുന്നു. എന്നാൽ പരമ്പരയിൽ കാര്യമായ പ്രകടനമൊന്നും നടത്താൻ താരത്തിന് സാധിച്ചില്ല. എന്നിട്ടും ഇന്ത്യൻ ടീമിൽ ഹർഷിതിനെ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഹർഷിതിനേക്കാൾ നന്നായി മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചവർ ഉണ്ടെന്നിരിക്കെ അവരെ മറികടന്ന് സ്റ്റാർ പേസറെ ഇന്ത്യൻ ടീമിൽ എടുത്തതിനായിരുന്നു വിമർശനം.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും