ലോക കപ്പ് ടീം, നിര്‍ണായക നിര്‍ദേശവുമായി രോഹിത്ത്

ഐ പി എല്ലിനു ശേഷം ക്രിക്കറ്റ് ലോകം മുഴുവന്‍ ഏകദിന ലോക കപ്പിന്റെ ആവേശത്തില്‍ അമരും. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. കോഹ്ലിയ്ക്ക് കീഴില്‍ ഒരു ലോക കപ്പ് ഉയര്‍ത്തുകയെന്ന ആവേശവുമായാണ് ഇന്ത്യ ലോക കപ്പിനൊരുങ്ങുന്നത്.

അതെസമയം ലോക കപ്പിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് സുപ്രധാന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്ത് ശര്‍മ്മ. ഐപിഎല്ലിലെ പ്രകടനം നോക്കിയാവരുത് ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കേണ്ടതെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്. കളിക്കാരുടെ കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രകടനവും വിലയിരുത്തിയാവണം ടീം തിരഞ്ഞെടുപ്പെന്നും രോഹിത് പറഞ്ഞു.

ഐപിഎല്ലിലെ പ്രകടനം സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടാവും. പക്ഷേ, രാജ്യാന്തര തലത്തിലെ മികവ് തന്നെ ആയിരിക്കും പ്രധാനമായും പരിഗണിക്കുക. ട്വന്റി 20യിലെ മികവ് മാത്രം പരിഗണിച്ച് ഏകദിന ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാനാവില്ല. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ മാത്രമാണ്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ടീമിന്റെ ആവശ്യവും പരിഗണിച്ചായിരിക്കണം തിരഞ്ഞെടുപ്പ്. വരണ്ട കാലാവസ്ഥയാണെങ്കില്‍ ഒരു സ്പിന്നറെയോ, സീമിംഗ് സാഹചര്യങ്ങളാണെങ്കില്‍ ഒരു പേസറെയോ, മധ്യനിര ബാറ്റ്‌സ്മാനെയോ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏത് കളിക്കാരനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് ക്യാപ്റ്റന്റെ നിര്‍ദേശം കൂടി പരിഗണിച്ചാവും. കാരണം റിസര്‍വ് താരങ്ങള്‍ ആരായിരിക്കണമെന്നതിനെ കുറിച്ച് ക്യാപ്റ്റന് നല്ല ധാരണയുണ്ടാവും.

ലോക കപ്പിനുള്ള ഇന്ത്യന്‍ ടീം ഏറക്കുറെ തീരുമാനിച്ചു കഴിഞ്ഞു. ഒന്നോരണ്ടോ സ്ഥാനങ്ങളില്‍ മാത്രമേ തീരുമാനം എടുക്കാനുള്ളൂ എന്നും രോഹിത് പറഞ്ഞു. മേയ് മുപ്പതിനാണ് ലോക കപ്പിന് തുടക്കമാവുക.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി