ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ തീതുപ്പി; വീണ്ടും തകര്‍ന്ന് തരിപ്പണമായി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ 187 റണ്സിന് പുറത്ത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരെപോലെ തകരുകയായിരുന്നു.

റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം വീണത്. തൊട്ടുപിറകെ എട്ട് റണ്‍സെടുത്ത് മുരളി വിജയും പുറത്തായതോടെ ഇന്ത്യുടെ തകര്‍ച്ച തുടങ്ങി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂജാരയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കര കയറ്റുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറിയെടുത്തതിന്റെ പിന്നാലെ കോഹ്‌ലി എങ്കിടിയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. ്പൂജാരയും 50ന് റണ്‍സെടുത്ത് മടങ്ങി.

രോഹിത്തിന് പകരം എത്തിയ രഹാനെയും നിരാശപ്പെടുത്തി . വെറും 9 റണ്‍സ്മാത്രം കൂട്ടിച്ചേര്‍ത്ത് താരം കൂടാരം കയറുകയായിരുന്നു. 2 റണ്‍സെടുത്ത് പാര്‍ത്ഥിവ് പട്ടേലും റണ്‍സൊന്നുമെടുക്കാതെ ഹാര്‍ദ്ദിക്കും പിന്നാലെ മടങ്ങുകയായിരുന്നു.

വാലറ്റക്കാരനായ ഭുവനേശ്വര്‍ കുമാറിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോറ് 150 കടത്തിയത്. ഭുവി 30 റണ്സാണ് എടുത്തത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍, അന്‍ഡിലെ ഫെലിക്വാവായോ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലുങ്കിസാനി എങ്കിഡി ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി