ഗംഭീർ യുഗം 'ഗംഭീരമായി' തുടങ്ങിയിട്ടുണ്ട്; ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് നിരാശാജനകമായ തോൽവി. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ്യത്തെ മത്സരം സമനിലയിൽ പിരിയുകയും രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്ത ശ്രീലങ്കൻ ടീമിനെ ചേസ് ചെയ്ത് ഇന്ത്യക്ക് 208 റൺസ് മാത്രമേ നേടാനായുള്ളു. ഒന്നാം മത്സരത്തിൽ 50 ഓവറിൽ ഇരു ടീമുകളും 230 എന്ന സ്‌കോറിൽ മത്സരം അവസാനിപ്പിച്ചു.

ഇപ്പോൾ നടന്ന അവസാന ഏകദിന മത്സരത്തിൽ ശ്രീലങ്ക 248-7 എന്ന സ്‌കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ താരം റിയാൻ പരാഗ് തന്റെ അരങ്ങേറ്റ മത്സരം നടത്തി. ആദ്യ ഏകദിന മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകളും അദ്ദേഹം നേടി. എങ്കിലും ഇത്തവണ ബോളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തി എന്ന് പറയാൻ സാധിക്കില്ല. വിക്കറ്റുകൾ നേടുന്നതിലും റൺസ് കണ്ട്രോൾ ചെയ്യുന്നതിലും താരങ്ങൾ ചില സമയത്ത് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിൽ ഇറങ്ങിയത്. ആർഷദീപിനെ മാറ്റി തന്റെ ആദ്യ ഏകദിന മത്സരം കളിക്കുവാൻ ഗംഭീർ ഇത്തവണ റിയാൻ പരാഗിനെ പകരക്കാരനായി തിരഞ്ഞെടുത്തു. കൂടാതെ കെ എൽ രാഹുലിന് പകരം ഇത്തവണ റിഷബ് പന്തിനാണ് വിക്കറ്റ് കീപ്പിങ് സ്ഥാനവും നൽകിയത്.

249 എന്ന വിജയലക്ഷ്യത്തെ പിന്തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് 26.1 ഓവർ പിന്നിട്ടപ്പോൾ 138 റൺസിന് കളി അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ക്യാപ്റ്റൻ രോഹിത് ശർമയാണ്. 20 പന്തിൽ നിന്നും 35 റൺസാണ് രോഹിത് നേടിയത്. വാഷിങ്ടൺ സുന്ദർ നേടിയ 25 പന്തിൽ 30 റൺസ് ഒഴിച്ച് നിർത്തിയാൽ വേറെ കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. 18 പന്തിൽ കേവലം 20 റൺസാണ് വിരാട് കോഹ്‌ലിക്ക് നേടാനായത്. സീരീസിൽ ഏറെ നിരാശപ്പെടുത്തിയത് വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് എന്ന് പറയേണ്ടി വരും. കേവലം 19.33 എന്ന ശരാശരിയിലാണ് വിരാട് കോഹ്‌ലി പരമ്പര അവസാനിപ്പിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏഴ് ഏകദിന പരമ്പരയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2008ലെ അരങ്ങേറ്റ പരമ്പരയിൽ 31.80 ശരാശരി നേടിയത്‌ മാത്രമാണ് ശ്രീലങ്കക്കെതിരെ 60 ശരാശരിയിൽ താഴെ കണക്കുള്ള കോഹ്‌ലിയുടെ ഒരേയൊരു സംഭവം.

എല്ലാ മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് രണ്ടാമതായി ബാറ്റ് ചെയ്യേണ്ടി വന്നത് ഇന്ത്യയെ ഒരു ഘട്ടത്തിലും സഹായിച്ചിട്ടില്ല. ഒരിക്കലും ഗൗതം ഗംഭീർ ആഗ്രഹിക്കുന്ന തരത്തിലുള്ള തുടക്കമല്ല ഇന്ത്യക്ക് ശ്രീലങ്കയിൽ ലഭിച്ചിരിക്കുന്നത് . ചാമ്പ്യൻസ് ട്രോഫിക്ക് 3 മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ടീമിനെ തിരഞ്ഞെടുക്കാൻ ഇന്ത്യ ടി20 ഫോമിനെ ആശ്രയിക്കാൻ നിർബന്ധിതരാകും എന്നതാണ് കൂടുതൽ സമ്മർദ്ദം കൊണ്ടുവരുന്ന ഘടകം.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി