കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.

2026 ടി20 ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത പാകിസ്താൻ ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമർശിച്ച് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീം തുടർച്ചയായി ഐസിസി കിരീടങ്ങൾ വാരിക്കൂട്ടുമ്പോൾ പാകിസ്താൻ നോക്കൗട്ട് കാണാതെ പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ലത്തീഫ് പരിഹസിച്ചു.

’ടോസ് നഷ്ടമായിട്ട് പോലും ഇന്ത്യ 250 റൺസ് നേടുന്നു, ആർക്കും ഇന്ത്യയെ പിടിച്ചുകെട്ടാൻ പോലും കഴിന്നില്ല, ഇത് ഒരു രാത്രി കൊണ്ട് മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ 10 വർഷമായി ഇന്ത്യ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ്. കഴിഞ്ഞ ഐസിസി ഇവന്റുകളും ഏഷ്യാകപ്പും നോക്കിയാല്‍ അത് മനസ്സിലാവുകയും ചെയ്യും’, റാഷിദ് ലത്തീഫ് വ്യക്തമാക്കി.

’ഇന്ത്യയുടെ ഡിഎന്‍എ ട്രോഫി നേടുന്നവരുടെയും നമ്മുടെ ഡിഎൻഎ നോക്കൗട്ട് മത്സരങ്ങൾക്ക് മുമ്പ് തന്നെ തോൽക്കുന്നവരുടേതുമാണ്. ഇന്ത്യ ഫൈനൽ കളിക്കുകയും കപ്പ് നേടുകയും ചെയ്യുന്നു’, റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്