ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; അഭിഷേകിനെ കൂടാതെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനും പരിക്ക്

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് നമീബിയക്കെതിരെ. ഓപണർ റോളിൽ അഭിഷേക് ശർമയ്ക്ക് പകരമായി എത്തുന്നത് മലയാളി താരം സഞ്ജു സാംസൺ ആണെന്ന് ഉറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ അഭിഷേകിനെ കൂടാതെ ഓപ്പണർ ഇഷാൻ കിഷനും പരിക്ക് സംഭവിച്ചിരിക്കുകയാണ്.

സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ യോർക്കർ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാൻ കിഷന്‍റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടൻ തന്നെ ഇന്ത്യൻ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി.

അഭിഷേക് ശർമ്മ ഇന്ന് ആശുപത്രി വിട്ടെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിനിടയിലാണ് ഇഷാനും പരിക്കിന്‍റെ പിടിയിലാകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ