സൂര്യകുമാറിന്റെ അശ്വമേധ മികവിൽ റോയലായി ഇന്ത്യ, സെമിയിൽ ഇംഗ്ലീഷ് വെല്ലുവിളി

സെമിയിലേക്ക് പോകുമ്പോൾ ഒന്നാം സ്ഥാനക്കാരായിട്ട് പോണം, ഇതാണ് ഞങ്ങളുടെ ആഗ്രഹം എന്ന് പറഞ്ഞവരോട്, അതിനെന്താ മകളെ നിങ്ങളുടെ ആഗ്രഹം പോലെ എന്ന രീതിയിൽ എന്ന രീതിയിൽ കളിച്ച രോഹിത്തിനും ടീമിനും 71 റൺസിന്റെ തകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. ആദ്യം ബാറ്റ് ചെയ്ത രോഹിതിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ കളിച്ച സൂര്യകുമാറും രാഹുലും അതുപോലെ മികച്ച രീതിയിൽ പന്തെറിഞ്ഞ അശ്വിനും കൂട്ടുകാരും സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കെ എല്‍ രാഹുലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും അര്‍ധ ശതകമാണ് 20 ഓവറില്‍ ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. അവസാന 5 ഓവറില്‍ 79 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതിൽ എടുത്ത് പറയേണ്ടത് സൂര്യകുമാറിന്റെ ബാറ്റിംഗ് തന്നെയാണ്.സൂര്യകുമാർ യാദവ് എന്ന താരത്തിന്റെ മികവിനെ ഇത്ര നാൾ കാണാതെ പോയത് എന്താണ് എന്ന് മാത്രമാണ് ബിസിസിഐ ചിന്തിക്കുന്നത്. അയാൾക്കും ബോളറും പിച്ചും സ്റ്റേഡിയവും ഒന്നും ഒരു പ്രശ്നവുമില്ല. ഇന്ന് സിംബാബ്‌വെ വക ഒരു ഓറഞ്ച് മോഡൽ അട്ടിമറി പ്രതീക്ഷിച്ചവരോട് സൂര്യ ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ പറഞ്ഞു കാണും- ഈ സൂര്യ കളിക്കുന്ന ടീം സൂര്യ ആഗ്രഹിക്കുന്ന സ്‌കോറിൽ എത്താതെ കളി നിർത്തില്ല, ബോളിങ് പിച്ചും ബാറ്റിംഗ് പിച്ചും ഒന്നും ഇല്ല ഏത് പിച്ചും സൂര്യക്ക് ഒരുപോലെ എന്ന രീതിയിലാണ് ആ ഇന്നിങ്സിൽ ഉടനീളം അയാൾ കളിച്ചത്. 61 റൺസ് നേടാൻ അയാൾക്ക് വേണ്ടി വന്നത് 25 പന്തുകൾ മാത്രമാണ്.

മറ്റ് താരങ്ങളിൽ രോഹിത്, പന്ത് എന്നിവർ നിരാശപെടുത്തിയപ്പോൾ അർദ്ധ സെഞ്ചുറി നേടിയ രാഹുൽ 25 റൺസുമായി കോഹ്ലി ഒകെ മാന്യമായ സംഭാവന നൽകി. എന്തായാലും ഇന്ത്യ ആഗ്രഹിച്ച സ്കോറിലെത്തിച്ചത് സൂര്യകുമാർ ഷോ ആണെന്ന് മാത്രം.

മറുപടിയിൽ തുടക്കം മുതൽ പതറിയ സിംബാവെ അച്ചടക്കമുള്ള ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ വീണു. ഇടക്ക് തോൽവി ഭാരം ഒഴിവാക്കാൻ പൊരുതിയെങ്കിലും അത് പോരായിരുന്നു ജയിക്കാൻ. ഇന്ത്യക്കായി അശ്വിൻ മൂന്നും പാണ്ഡ്യ ഷമി എന്നിവർ രണ്ടും ഭുവി അർശ്ദീപ് എന്നിവർ ഓരോ വിക്കറ്റും നേടി . ആറാം വിക്കറ്റിൽ റാസ- റയാൻ സഖ്യം നടത്തിയ പോരാട്ടം ഒഴിച്ച് നിർത്തിയാൽ ഓർത്തിരിക്കാൻ ഒന്നും സിംബാവെക്ക് കിട്ടിയില്ല.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി