ഇന്ത്യന്‍ ക്രിക്കറ്റ് താരം സിറാജിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) അന്തരിച്ചു. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

“പിതാവ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു, എന്റെ കുഞ്ഞേ, നീ രാജ്യത്തിന് അഭിമാനമാവണം. അത് ഞാന്‍ ഉറപ്പായും ചെയ്യും. ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന എന്റെ പിതാവ് എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് എനിക്കറിയാം. എന്റെ പാഷനായ ക്രിക്കറ്റ് പിന്തുടരാന്‍ എന്നെ സഹായിച്ചതും ഒരുപാട് ബുദ്ധിമുട്ടിയാണ്. ശരിക്കും ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എന്റെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. ഞാന്‍ രാജ്യത്തിനായി കളിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ധൈര്യമായിരിക്കാന്‍ എന്നോട് പറഞ്ഞു. അവര്‍ എനിക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കി.” മരണവിവരം അറിഞ്ഞ സിറാജ് പറഞ്ഞു.

Mohammed Siraj has tears in his eyes towards the end of national anthem before second T20 | Sports News,The Indian Express

സിറാജ് ഓസീസ് പര്യടനത്തിന്റെ ഭാഗമായി സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിലാണ്. ക്വാറന്റൈന്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ സിറാജ് അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തില്ലെന്നാണ് വിവരം.

സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാര്‍ത്തകളിലിടം നേടിയിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ മികച്ച പ്രകടനമാണ് സിറാജിന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇടം നേടിക്കൊടുത്തത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ