ഇന്ത്യക്ക് കിട്ടുന്നത് ഓവർ ഹെൽപ്പ്, ഐസിസി അനാവശ്യമായി ആധിപത്യം നൽകുന്നു? വാർത്തകളോട് പ്രതികരിച്ച് പാറ്റ് കമ്മിൻസ്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കുന്ന വേദി സംബന്ധിച്ച് ഒരു മാധ്യമം താൻ പറഞ്ഞു എന്ന് പറഞ്ഞ് കൊടുത്ത അവകാശവാദങ്ങൾ നിഷേധിച്ച് ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഓസ്‌ട്രേലിയൻ നായകൻ കമ്മിൻസ് നിലവിൽ ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗം അല്ലെങ്കിലും കമ്മിൻസിന്റെ പേരിൽ പുറത്തുവന്ന യഥാർത്ഥത്തിൽ മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ആഗ്‌നൂസ് പറഞ്ഞ അഭിപ്രായം ചർച്ചയായിരുന്നു.

ഞായറാഴ്ച (ഫെബ്രുവരി 23) ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി, ഇന്ത്യ തങ്ങളുടെ എല്ലാ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും ദുബായിൽ കളിക്കുന്നതിനോട് ആഗ്ന്യൂ തൻ്റെ നിരാശ പങ്കുവെച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഒരേ വേദിയിൽ കളിക്കുന്നത് അനാവശ്യ നേട്ടമാണ് നൽകുന്നത് എന്നും മറ്റുള്ള ടീമുകൾക്ക് പണി കിട്ടുക ആണെന്നുമാണ് കമ്മിൻസ് പറഞ്ഞത്.

“ഇന്ത്യയെ ഇപ്പോൾ പരിഗണിക്കുന്ന രീതിയെക്കുറിച്ച് എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു,” ആഗ്ന്യൂ എബിസി സ്പോർട്ടിനോട് പറഞ്ഞു.

“ഇത് തെറ്റാണ്; നിങ്ങൾ അന്താരാഷ്‌ട്ര ടൂർണമെൻ്റുകൾ കളിക്കാൻ പോകുകയാണെങ്കിൽ, നിങ്ങൾ എവിടെ കളിക്കണമെന്നും എവിടെ കളിക്കാൻ പോകുന്നില്ലെന്നും തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയില്ല. ഇത് എത്രകാലം തുടരും? ഇത് ഈ ടൂർണമെൻ്റുകളെ പ്രഹസനമാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, പാറ്റ് കമ്മിൻസ് ഇന്ത്യയെക്കുറിച്ച് മേൽപ്പറഞ്ഞ അഭിപ്രായങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് ഓൺലൈൻ പോർട്ടലായ, കോഡ് സ്പോർട്സ് പോസ്റ്റ് ചെയ്തു. മറുപടിയായി, കമ്മിൻസ് മാധ്യമ സ്ഥാപനത്തെ ടാഗ് ചെയ്ത് പറഞ്ഞു:

“ഞാൻ തീർച്ചയായും ഇതൊന്നും പറഞ്ഞിട്ടില്ല.”

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി