പാകിസ്താനെ നാണംകെടുത്തി ഇന്ത്യ; കൈകൊടുക്കാൻ കയറി ചെന്ന താരങ്ങൾക്ക് ലഭിച്ചത് മാസ്സ് മറുപടി; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് തിരശീല. ഇന്നലെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബോളിങ് കൊണ്ടും രണ്ടാമത് ബാറ്റിങ് കൊണ്ട് ഇന്ത്യ പാകിസ്താന് മേൽ പ്രഹരം ഏൽപിക്കുകയായിരുന്നു. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയത് കുൽദീപ് യാദവാണ്. 4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്.

ടീമിനെ മുൻപിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 37 പന്തിൽ 5 ഫോറും 1 സിക്‌സും അടക്കം 47* റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ ഓപണർ അഭിഷേക് ശർമ്മ തിലക് വർമ്മ എന്നിവർ 31 റൺസ് വീതവും ശിവം ദുബൈ 10* റൺസും നേടി.

എന്നാൽ മത്സരശേഷം പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ ടീമുമായി കൈകൊടുക്കാൻ നിന്നപ്പോൾ സൂര്യകുമാർ യാദവും ശിവം ദുബൈയും അത് നിരസിച്ച് നേരെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. മറ്റ് ഇന്ത്യൻ താരങ്ങളോ സ്റ്റാഫുകളോ ആരും തന്നെ കൈകൊടുക്കാൻ ഇറങ്ങി ചെന്നതുമില്ല. ഇതിനു ശേഷം പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ ഡ്രസിങ് സൈഡിലേക്ക് കൈകൊടുക്കാൻ ചെന്നപ്പോൾ ഉടൻ തന്നെ ഡ്രസിങ് റൂം അടച്ച് ഇന്ത്യ മാസ്സ് മറുപടി നൽകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ