ഇന്ത്യയ്ക്ക് ടി20 ലോക കപ്പ് നേടാനാകും, എന്നാല്‍ ആ ഒരു കാര്യം കൂടി വേണം; വിലയിരുത്തലുമായി കാലിസ്

ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ്. ഇന്ത്യയെ കിരീടം നേടാന്‍ സാധ്യതയുള്ള ടീമായി തന്നെ വിലയിരുത്ത കാലിസ് എന്നാലതിന് അതിന് ഭാഗ്യം കൂടി തുണയ്ക്കണമെന്ന് പറഞ്ഞു.

‘ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമുകളിലൊന്നാണ്. ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് ഇന്ത്യയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പ് നേടാന്‍ അല്‍പ്പം ഭാഗ്യം കൂടി വേണം. വലിയ മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെക്കേണ്ടതിനോടൊപ്പം ഭാഗ്യവും തുണക്കേണ്ടതായുണ്ട്. ഇന്ത്യ ലോകകപ്പ് കിരീടം നേടാനുള്ള സാധ്യതയേറെയാണ്’ കാലിസ് പറഞ്ഞു.

2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഈ കിരീട നേട്ടം. ഇതിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയെങ്കിലും ഒരു കിരീടം പോലും നേടാനായില്ല.

കോഹ്‌ലിക്ക് ശേഷം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ പ്രതീക്ഷകളേറെയാണെങ്കിലും ഏഷ്യാ കപ്പില്‍ പോലും ടീം പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാനായത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസീസിനെതിരാ പരമ്പരയിലെ പ്രകടനവും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ