IND vs WI: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, മൂന്നാം ദിനം മുട്ടുമടക്കി വിൻഡീസ്, ഇന്ത്യയ്ക്ക് കൂറ്റൻ ജയം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നി​ഗ്സ് ജയം. ബോളർമാർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് ഇന്നിം​ഗ്സിനും 140 റൺസിനും അടിയറവ് പറഞ്ഞു. രണ്ടിം​ഗ്സുകളിലായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് വിൻഡീസിനെ കൂടുതൽ കുഴപ്പിച്ചത്. ആദ്യ ഇന്നിം​ഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജ് രണ്ടാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി.

38 റൺസ് നേടിയ അലിക്ക് അത്തനാസെയാണ് വിൻഡീസിന്റെ ടോപ് സ്കോറർ. വാലറ്റത്ത് ജെയ്ഡൻ സീൽസ് (12 പന്തിൽ 22), യൊഹാൻ ലെയ്ൻ (13 പന്തിൽ 14), ഖാ‍രി പിയറി (28 പന്തിൽ 13) എന്നിവർ മുൻനിരയെ അപേക്ഷിച്ച് ചെറുതായെങ്കിലും പൊരുതി നോക്കി. ടാഗ്‍നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രാണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിങ്സിലെ സ്കോറുകൾ. ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.

രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെ‍ഞ്ച്വറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. മൂന്നാം ദിവസം തുടക്കത്തിൽ‌ 286 റൺസ് ലീഡോഡെ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിം​ഗ്സിന് വിടുകയായിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ വെസ്റ്റിൻഡീസ് 162 റൺസെടുത്തു പുറത്തായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി