തീന്‍മേശയില്‍ ഒരുമിച്ച് ഇന്ത്യന്‍ ത്രയം; പരമ്പര വിജയാഘോഷം വൈറല്‍

ഇന്ത്യന്‍ കോച്ചിന്റെ വേഷത്തില്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്റെ കുപ്പായത്തില്‍ ശിഖര്‍ ധവാനും ലഭിച്ചത് മികച്ച അരങ്ങേറ്റം. ആരാധകര്‍ കണക്കുകൂട്ടിയതുപോലെ ലങ്കയെ ഇന്ത്യ നിഷ്പ്രഭമാക്കി. പരമ്പര വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ ദ്രാവിഡും ധവാനും ഉപ നായകന്‍ ഭുവനേശ്വര്‍ കുമാറും കഴിഞ്ഞ ദിവസം രാത്രി ഒത്തുചേര്‍ന്നു.

ശിഖര്‍ ധവാനും ഭുവനേശ്വറിനുമൊപ്പം തീന്‍മേശയിലാണ് ദ്രാവിഡ് ഒത്തുകൂടിയത്. ലങ്കയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷം പങ്കിടാന്‍ കോച്ചിനും സഹതാരത്തിനുമൊപ്പം അത്താഴം കഴിക്കുന്ന ചിത്രം ധവാനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. “വിസ്മയിപ്പിക്കുന്ന കൂട്ടുകെട്ടിനൊപ്പം മനോഹരമായ രാത്രി” എന്നാണ് ശിഖര്‍ നല്‍കിയ ഫോട്ടോ ക്യാപ്ഷന്‍. ഭുവിയുടെ ഭാര്യ നൂപുര്‍ നാഗറും ചിത്രത്തിലുണ്ട്.

ലങ്കയുമായുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ധവാന്റെ അര്‍ദ്ധ ശതകമാണ്. രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ പുറത്താകാതെ 19 റണ്‍സുമായി ബാറ്റിംഗിലും വിശ്വാസം കാത്തു. ദീപക് ചഹാറിന് പിന്തുണയേകി ക്ഷമയോടെ കളിച്ച ഭുവി ഇന്ത്യ ലക്ഷ്യത്തിലെത്തുന്നതുവരെ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു