ടീമില്‍ അപ്രതീക്ഷിത 'അതിഥി'; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഈ മത്സരം ബുധനാഴ്ച നടത്തും.

ശ്രീലങ്കയിലെത്തിയതു മുതല്‍ കളിക്കാര്‍ ബയോ ബബിളിലായിരുന്നു. അതിനാല്‍ തന്നെ താരത്തിന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ബയോ ബബിളില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്നതില്‍ അറിവില്ല.

Krunal Pandya Tests COVID Positive, 2nd Sri Lanka vs India T20 postponed

ഇരു ടീമുകളിലെയും താരങ്ങളെയും പരിശീലക സംഘാംഗങ്ങളെയും ഐസലേഷനിലേക്കു മാറ്റിയിട്ടുണ്ട്. എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയിട്ടു മാത്രമേ ബുധനാഴ്ച മത്സരം നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരത്തില്‍ ക്രുണാലും കളിച്ചിരുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്