'അത് അസാദ്ധ്യം', തേര്‍ഡ് അമ്പയറുടെ തീരുമാനം വിശ്വസിക്കാനാവാതെ ഫീല്‍ഡ് അമ്പയറും

കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ തേര്‍ഡ് അമ്പയറുടെ തീരുമാനം ഏറെ വിവാദമായിരിക്കുകയാണ്. ഉറപ്പായും എല്‍ബിഡബ്യു വിക്കറ്റ് ലഭിക്കേണ്ടയിടത്ത് തേര്‍ഡ് അമ്പയര്‍ അത് നിരസിച്ചതാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനെയാണ് തേര്‍ഡ് അമ്പയര്‍ അകമഴിഞ്ഞ് കനിഞ്ഞത്.

ആര്‍ അശ്വിനെറിഞ്ഞ 21ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. നാലാമത്തെ ബോളില്‍ ഡീന്‍ എല്‍ഗിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതിനു പിന്നാലെ അമ്പയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഗര്‍ ഡിആര്‍എസ് വിളിച്ചു.

പന്ത് ബാറ്റില്‍ ടച്ച് ചെയ്യാതെയാണ് പാഡില്‍ പതിച്ചെന്നു വ്യക്തമായതോടെ തേര്‍ഡ് അമ്പയര്‍ ബോള്‍ ട്രാക്കിംഗ് പരിശോധിച്ചു. പക്ഷെ ബോള്‍ ട്രാക്കിംഗില്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പന്ത് സ്റ്റമ്പിന് തൊട്ടുമുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ പോവുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളും കോഹ്ലിയും അവിശ്വസനീയതോടെയാണ് ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ ഇതു കണ്ടത്.

ഫീല്‍ഡ് അമ്പയര്‍മാരും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ അമ്പരന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതിനു പിന്നാലെ ‘അത് അസാദ്ധ്യം’ എന്ന് ഫീല്‍ഡ് അമ്പയര്‍ ഇറാസ്മസ് പറയുന്നത് സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. കോഹ്‌ലിയും അശ്വിനും രാഹുലും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചു.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍