IND vs SA: ബാറ്റർമാരുടെ ശവപ്പറമ്പായി ഈഡൻ ​ഗാർഡൻസ്, രണ്ടാം ഇന്നിം​ഗ്സിലും പ്രോട്ടീസിന് രക്ഷയില്ല

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്ലുംസിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയെ 189 റൺസിലൊതുക്കി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 93 ന് ഏഴെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ കൂടി മാത്രം കൈയിൽ ശേഷിക്കെ 63 റൺസ് ലീഡ് മാത്രമേ അവർക്കുള്ളു .

ക്യാപ്റ്റൻ ടെംബ ബാവുമയും (78 പന്തിൽ 29*), കോർബിൻ ബോഷുമാണ് (4 പന്തിൽ 1*) ക്രീസിലുള്ളത്. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9) മാർക്കോ ജാൻസൺ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിംഗിനിടെ പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്.

ഒന്നാം ഇന്നിം​ഗ്സിലെ ഇന്ത്യയുടെ പോരാട്ടം 189 റൺസിലൊതുങ്ങിയിരുന്നു. 30 റൺസ് ലീഡാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നേടിയത്. 119 പന്തുകൾ നേരിട്ട് 39 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വാഷിങ്ടൻ സുന്ദര്‍ (82 പന്തിൽ 29), ഋഷഭ് പന്ത് (24 പന്തിൽ 27), രവീന്ദ്ര ജഡേജ (45 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാർ. ദക്ഷിണാഫ്രിക്കയ്ക്കായി സിമോൺ ഹാർമർ നാലും പേസർ മാർകോ യാൻസൻ മൂന്നും വിക്കറ്റും വീഴ്ത്തി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”