IND vs SA: ആദ്യ ഏകദിനം ജൊഹാനസ്ബര്‍ഗില്‍, ചരിത്രം ദക്ഷിണാഫ്രിക്കക്കൊപ്പം, കാലാവസ്ഥ പ്രവചനം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മഴ മൂലം തടസ്സപ്പെട്ടിരുന്നു. ആദ്യ മത്സരം പന്ത് എറിയാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിച്ചു. ഇപ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17 ന് ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കും.

ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിലെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അക്യുവെതറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മത്സരത്തില്‍ മഴ പെയ്യാന്‍ 2 മുതല്‍ 5 ശതമാനം വരെ മാത്രമേ സാധ്യതയുള്ളൂ. അങ്ങനെ സംഭവിച്ചാലും കുറച്ച് സമയത്തേക്ക് മാത്രമേ കളി മുടങ്ങു. ഇതുകൂടാതെ, ആകാശം മുഴുവന്‍ സമയവും തെളിഞ്ഞ നിലയിലായിരിക്കും.

അത്തരമൊരു സാഹചര്യത്തില്‍, ടോസ് നേടുന്ന ടീമിന് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കാം. അതുവഴി ഡക്ക്വര്‍ത്ത് ലൂയിസ് നിയമങ്ങള്‍ അനുസരിച്ച് ഈ ഗെയിമില്‍ അതിന്റെ തന്ത്രം മെനയാന്‍ കഴിയും. മത്സരസമയത്ത് പരമാവധി താപനില 28 ഡിഗ്രിയും വൈകുന്നേരത്തോടെ 20 ഡിഗ്രി സെല്‍ഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.

മൂന്ന് തവണ 400ലധികം റണ്‍സ് നേടിയ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ബാറ്റര്‍മാരുടെ ആധിപത്യമാണ്. ഏകദിന ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗ്രൗണ്ടില്‍ വളരെ മികച്ച റെക്കോര്‍ഡ് ഉണ്ട്. അവര്‍ ഇവിടെ കളിച്ച 40 മത്സരങ്ങളില്‍ 30 വിജയിച്ചു. അതേസമയം, വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം