IND VS PAK: വിക്കറ്റ് ഇല്ല മികവ് പോയി എന്ന ഡയലോഗ് ഇനി വേണ്ട, തീയായി കുൽദീപ് യാദവ്; ദുബായിൽ പാകിസ്ഥാന് കൊടുത്തത് കലക്കൻ പണി

പരിക്കിന് ശേഷം മടങ്ങിയെത്തിയ കുൽദീപ് യാദവിന് പഴയ ഫയർ ഇല്ല എന്ന് പറഞ്ഞവർ ഏറെ ആയിരുന്നു. താരത്തിന് വിക്കറ്റ് കിട്ടുന്നില്ല, അടി കിട്ടുന്നു എന്നൊക്കെ പരാതി ആയിരുന്നു പലരും പറഞ്ഞിരുന്നത്. വിക്കറ്റ് എടുക്കാൻ തക്ക കഴിവൊക്കെ ഉള്ള ബോളർമാർ പലരും പുറത്തുള്ളപ്പോൾ എന്തിനാണ് കുൽദീപ് ഇനി ടീമിൽ എന്നുചോദിച്ചവർ വരെ ഉണ്ടായിരുന്നു.

എന്തായാലും താൻ എന്താണെന്നും തന്റെ ക്ലാസ് എന്താണെന്നും പല തവണ ലോകത്തിന് മുന്നിൽ കാണിച്ചിട്ടുള്ള കുൽദീപ് ഇന്ത്യ പാകിസ്ഥാനെതിരായ ഏറ്റവും നിർണായക പോരാട്ടത്തിന് ഇറങ്ങിയപ്പോൾ താൻ എന്താണ് തന്റെ റേഞ്ച് എന്താണെന്ന് കൃത്യമായി കാണിക്കുക ആയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കം മുതൽ മത്സരം നിയന്ത്രിച്ചപ്പോൾ അതിൽ കുൽദീപ് നിർണായക പങ്ക് തന്നെയാണ് വഹിച്ചത്. തന്റെ 9 ഓവറിൽ 40 റൺ മാത്രം വഴങ്ങിയ കുൽദീപ് മൂന്ന് വിക്കറ്റുകളും നേടി. “വിക്കറ്റ് എടുക്കണം, റൺസ് വിട്ടുകൊടുക്കാതെ പിശുക്ക് കാണിച്ചാൽ മാത്രം പോരാ ” എന്ന പരാതിയും അതോടെ കുൽദീപ് അങ്ങോട്ട് തീർത്തിരിക്കുകയാണ്.

മത്സരത്തിലേക്ക് വന്നാൽ പാകിസ്ഥാൻ 49 .4 ഓവറിൽ 241 റൺ എടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ച്. കുൽദീപ് മൂന്നും ഹാർദിക് രണ്ടും ഹർഷിത് ജഡേജ അക്‌സർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Latest Stories

IPL 2025: ഇത്ര ചീപ്പാണോ മിസ്റ്റർ ഗിൽ നിങ്ങൾ, പന്തിനോടുള്ള മോശം പെരുമാറ്റത്തിൽ താരത്തിനെതിരെ ആരാധകരോക്ഷം; വീഡിയോ കാണാം

എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിമശദീകരണം

ബിജെപി അനുകൂല രാഷ്ട്രീയ സംഘട‌നയുമായി ക്രിസ്ത്യൻ നേതാക്കൾ; ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ

IPL 2025: ആർസിബിയെ തകർത്തെറിയാൻ പറഞ്ഞ് ഓരോ ദിവസവും വരുന്നത് 150 മെസേജുകൾ, അന്നത്തെ ആ ദിനം മറക്കില്ല; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

'പീഡനവിവരം അറിഞ്ഞിരുന്നില്ല, മകളെ കൊന്നത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയതിന്റെ പ്രതികാരമായി'; തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ

കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ