IND vs NZ: സച്ചിന്റെ റെക്കോഡ് പഴങ്കഥ, ഇനി ആ നേട്ടം കിംഗ് കോഹ്‌ലിയുടെ പേരിൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്ന ദീർഘകാലത്തെ റെക്കോർഡ് മറികടന്നുകൊണ്ട്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് തികയ്ക്കുന്ന താരമെന്ന ബഹുമതി കോഹ്‌ലി സ്വന്തം പേരിലാക്കി.

ന്യൂസിലൻഡിനെതിരെ വഡോദരയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിലാണ് കോഹ്‌ലി ഈ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടത്. സച്ചിൻ ടെണ്ടുൽക്കറേക്കാൾ 20 ഇന്നിങ്‌സുകൾ കുറവ് കളിച്ചാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. സച്ചിൻ 644 ഇന്നിങ്‌സുകളിൽ നിന്ന് 28,000 റൺസ് നേടിയപ്പോൾ, കോഹ്‌ലിക്ക് ഈ നേട്ടത്തിലെത്താൻ വെറും 624 ഇന്നിങ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് വിരാട് കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ, ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര (666 ഇന്നിങ്‌സുകൾ) എന്നിവരാണ് ഇതിനുമുമ്പ് ഈ പട്ടികയിൽ ഇടംപിടിച്ചവർ.

കോഹ്‌ലിക്ക് പുറമെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി 650 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റർ എന്ന അപൂർവ്വ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ