ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർമാരെ തകർത്ത് ഇന്ത്യൻ ബോളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റുകളാണ് താരം പിഴുതെടുത്തത്. ഇതോടെ ജസ്പ്രീത് ബുംറയെ മറികടന്നു ടൂർണമെന്റിൽ ഏറ്റവൻ കൂടുതൽ വിക്കറ്റ് നേടുന്ന താരമായിരിക്കുകയാണ് മുഹമ്മദ് സിറാജ്. 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
സിറാജിനെ കൂടാതെ ഇംഗ്ലണ്ടിന്റെ പദ്ധതികളെ തകിടം മറിച്ച മറ്റൊരു ഇന്ത്യൻ ബോളർ കൂടിയാണ് പ്രസിദ്ധ് കൃഷ്ണ. ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരത്തിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അവസാന ടെസ്റ്റിൽ താരം 4 വിക്കറ്റുകൾ നേടി വിമർശകർക്കുള്ള മറുപടി നൽകി.
ഇംഗ്ലണ്ട് നിരയിൽ സാക്ക് ക്രൗളിയും ഹാരി ബ്രൂക്കും അർധ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമല്ല. 75 /2 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. ഈ മത്സരം ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവിൽ 51 റൺസുമായി യശസ്‌വി ജൈസ്വാളും 4 റൺസുമായി ആകാശ് ദീപുമാണ് ക്രീസിൽ നിൽക്കുന്നത്.