IND VS ENG: നന്ദി വീണ്ടും വരിക; റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 204 /6 എന്ന നിലയിലാണ്. കരുൺ നായർ 52* റൺസും, സായി സുദർശൻ 38 റൺസും, ശുഭ്മന്‍ ഗിൽ 21 റൺസും, വാഷിംഗ്‌ടൺ സുന്ദർ 19* റൺസും നേടി.

എന്നാൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യവേ അനാവശ്യമായ റൺ എടുക്കാൻ ശ്രമിച്ച് വിക്കറ്റ് നഷ്ടപെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മന്‍ ഗിൽ. ഗസ് അറ്റ്കിന്‍സന്റെ പന്തില്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിനെ നിര്‍ഭാഗ്യം പിടികൂടിയത്.

എന്നാല്‍ ഗില്ലിന്റെ റണ്ണൗട്ടിന് ശേഷം ഇംഗ്ലണ്ട് ആരാധകരുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇല്ലാത്ത റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്തായ ഗില്ലിനെ ബൈ ബൈ ആംഗ്യം കാണിച്ച് പറഞ്ഞയയ്ക്കുകയാണ് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍. വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ നിരാശയില്‍ തലകുനിച്ച് പവലിയനിലേക്ക് നടന്ന ഗില്ലിനെ ബൈബൈ പറഞ്ഞ് പരിഹസിക്കുന്ന ഇംഗ്ലണ്ട് ആരാധകരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ