ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം 35 റൺസ് അകലെ. നിലവിൽ ആതിഥേയർ 339/6 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ത്യക്ക് വിജയിക്കാൻ 4 വിക്കറ്റുകൾ കൂടി വേണം.
എന്നാൽ മത്സരത്തിനടിയിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് നിർണായകമായ ക്യാച്ച് പാഴാക്കിയതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. 19 റൺസിൽ നിന്നപ്പോൾ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ച് പിടിച്ചെങ്കിലും സിറാജിന്റെ കാൽ ബൗണ്ടറി ലൈനിൽ കൊണ്ടു. അതിലൂടെ ലൈഫ് കിട്ടിയ ബ്രുക് തകർപ്പൻ സെഞ്ചുറിയാണ് നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രുക് (111) റൺസും ജോ റൂട്ട് (105) റൺസും നേടി ഇംഗ്ലണ്ടിന്റെ വിജയ സാധ്യതകളെ വർധിപ്പിച്ചു. നിലവിൽ ഇന്ത്യക്ക് 4 വിക്കറ്റുകൾ കൂടി നേടി വിജയിച്ചാൽ പരമ്പര സമനിലയിൽ ഇരു കൂട്ടർക്കും അവസാനിപ്പിക്കാം.