ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.
ഇന്ത്യൻ താരം ജസ്പ്രീത് ബുംറ പുറം വേദനയെ തുടർന്നാണ് അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയത്. അതിനാൽ തന്നെ ടീമിന്റെ ബോളിങ് യൂണിറ്റിനെ മുഹമ്മദ് സിറാജ് നയിക്കേണ്ടി വന്നു. സിറാജ് ഇടയ്ക്ക് വിശ്രമം എടുത്തില്ലെങ്കിൽ ബുംറയെ പോലെ പരിക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ പി സിങ്.
ആർ പി സിങ് പറയുന്നത് ഇങ്ങനെ:
” “ഭാവിയിൽ സിറാജിന് പരിക്കേൽക്കുന്നത് തടയാൻ വർക്ക് ലോഡ് മാനേജ്മെന്റ് നിർണായകമാകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ബുംറയുടെ കാര്യത്തിൽ ചെയ്തതുപോലെ സിറാജിന്റെ വർക്ക് ലോഡും ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യണം”
ആർ പി സിങ് തുടർന്നു:
“മികച്ച വർക്ക്‌ലോഡ് മാനേജ്‌മെന്റ് കാരണം, ഏകദിനത്തിലും ടി20 ലോകകപ്പിലും മികച്ച രീതിയിൽ പന്തെറിയാൻ ബുംറയ്ക്ക് സാധിച്ചു. സിറാജും ഇതേ ലീഗിലാണ്. അദ്ദേഹത്തെയും പരിക്കുകളില്‍ നിന്നും സംരക്ഷിക്കണം. അതിനായി അദ്ദേഹത്തിന്റെ വര്‍ക്ക് ലോഡില്‍ ശ്രദ്ധ നല്‍കണം” ആർ പി സിങ് പറഞ്ഞു.