IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിയിലെ ഒരു പ്രധാന കാരണം നിർണായക ക്യാച്ചുകൾ കൈവിട്ടതായിരുന്നു. അതിൽ യുവതാരം യശ്വസി ജയ്സ്വാളായിരുന്നു മുന്നിട്ടുനിന്നത്. നിർണായകമായ നാല് ക്യാച്ചുകളാണ് താരം ആ മത്സരത്തിൽ കൈവിട്ടത്. ഇപ്പോൾ സമാനമായ പിഴവുകൾ ജയ്സ്വാളിൽനിന്ന് ഇനിയും പ്രതീക്ഷിക്കാമെന്ന് ശ്രീലങ്കൻ ഇതിഹാസം കുമാർ സങ്കക്കാര അഭിപ്രായപ്പെട്ടു. അതിനുള്ള കാരണവും സങ്കക്കാര പറയുന്നു. ഐപിഎല്ലിൽ ജയ്സ്വാൾ ഉൾപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ കോച്ചും ഇപ്പോള്‍ ടീം ഡയറക്ടറും കൂടിയാണ് സങ്കക്കാര.

സെഞ്ച്വറിക്കു വളരെ അടുത്തെത്തിയാണ് യശസ്വി ജയ്‌സ്വാള്‍ (87) ഈ ടെസ്റ്റില്‍ പുറത്തായത്. ഈ മല്‍സരത്തില്‍ അവന്‍ ഔട്ടായ രീതിയും ഇപ്പോഴത്തെ മാനസികവാസ്ഥയും നോക്കുമ്പോള്‍ ഫീല്‍ഡിം​ഗില്‍ ഒന്നും തന്നെ ടീം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. ദൈവമേ, വീണ്ടുമൊരു സെഞ്ച്വറി എനിക്കു കൈയെത്തുംദൂരത്ത് നഷ്ടമായല്ലോ എന്നാവും ജയ്‌സ്വാള്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്.

എത്ര ബോളുകള്‍ ഇനി ബാറ്റ് ചെയ്യുമ്പോള്‍ ഞാനടിക്കും? എപ്പോഴായിരിക്കും ഇനി എന്റെ അടുത്ത ബാറ്റിം​ഗ്? ഇതു വളരെ ഫ്‌ളാറ്റായിട്ടുള്ള പിച്ചാണ്. എനിക്കു വീണ്ടുമൊരു ബാറ്റിം​ഗ് ടേണ്‍ ലഭിക്കുമോ? എന്നിങ്ങനെ പല കാര്യങ്ങളും ഇപ്പോള്‍ ജയ്‌സ്വാളിന്റെ മനസ്സിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാവും- സങ്കക്കാര പറഞ്ഞു.

അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെ കന്നി ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബെര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സ് നേടി. 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിം​ഗില്‍ 77 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ