IND VS ENG: ഈ തോൽവി സഹിക്കാനാവില്ല, ഈ വേദന മാറാൻ ഇനിയും സമയം എടുക്കും: റിഷഭ് പന്ത്

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്താൻ അവസരം ലഭിച്ചിട്ടും ഇന്ത്യക്ക് അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് യശസ്‌വി ജയ്‌സ്വാളിനാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉടനീളമായി താരം നാല് ക്യാച്ച് അവസരങ്ങളാണ് പാഴാക്കിയത്.

എന്നാൽ മത്സരം തോറ്റതിൽ പ്രതികരണവുമായി വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് എത്തിയിരിക്കുകയാണ്. തോൽവി കുറച്ചു കാലത്തേയ്ക്ക് വേദനിപ്പിക്കുമെന്നും പക്ഷേ ഇന്ത്യൻ ടീം ശക്തമായി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നതായും റിഷഭ് പന്ത് പറ‍ഞ്ഞു.

ഇന്ത്യയുടെ തോൽവിയിലും റിഷഭ് അപൂർവ്വ നേട്ടം കുറിച്ചിരിക്കുകയാണ്. വിദേശ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേട്ടമെന്ന അപൂർവ്വ റെക്കോർഡ് പന്ത് സ്വന്തമാക്കി. മുമ്പ് വിജയ് ഹസാരെ, സുനിൽ ​ഗവാസ്കർ, വിരാട് കോഹ്‍ലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസും അടിച്ചെടുത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ