IND VS ENG: ഞങ്ങൾ അവന്മാരെ തോല്പിച്ചത് ആ കാരണം കൊണ്ടാണ്, ആ ഇന്ത്യൻ താരത്തെ ഇനി ഭയമില്ല: ബെൻ സ്റ്റോക്‌സ്

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്താൻ അവസരം ലഭിച്ചിട്ടും ഇന്ത്യക്ക് അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് യശസ്‌വി ജയ്‌സ്വാളിനാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉടനീളമായി താരം നാല് ക്യാച്ച് അവസരങ്ങളാണ് പാഴാക്കിയത്.

ആദ്യ ഇന്നിങ്സിൽ മികച്ച ബോളിങ് പ്രകടനം നടത്തിയ താരമാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ്‌ താരം നേടിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് പോലും നേടാൻ താരത്തിന് സാധിച്ചില്ല.

മത്സരം വിജയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. ” ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളി ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബുംമ്ര തന്റെ മികവ് തെളിയിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബുംറയെ മാനേജ് ചെയ്യാനായി എന്നതാണ് വിജയത്തിന്റെ കാരണം. മറ്റ് ബോളർമാരെ ആക്രമിച്ച് നേരിട്ട് ബുംറയെ പ്രതിരോധിക്കുകയായിരുന്നു ഞങ്ങളുട തന്ത്രം” ബെൻ സ്റ്റോക്‌സ് പറഞ്ഞു.

Latest Stories

Asia Cup 2025: “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല”: അജിത് അഗാർക്കറുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ