IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന സെഷനില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണർ സാക്ക് ക്രോളി സ്റ്റമ്പുകൾക്ക് മുമ്പ് ഇംഗ്ലണ്ട് ഒരു ഓവർ മാത്രം കളിച്ചുവെന്ന് ഉറപ്പാക്കാൻ മത്സരം വൈകിപ്പിക്കാനുള്ള തന്ത്രം ഉപയോഗിച്ചു. എന്നാൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യക്കാർക്ക് അത് രസിച്ചില്ല. പിന്നാലെ ഇന്ത്യൻ ഫീൽഡർമാരും ഹോം ടീം ഓപ്പണർമാരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു. ബാറ്റിന്റെ മധ്യത്തിൽ പന്ത് പ്രതിരോധിച്ചതിന് ശേഷം ക്രോളി തന്റെ കൈയിൽ വേദനയുണ്ടെന്ന് വ്യാജമായി പറഞ്ഞപ്പോൾ സ്പീഡ്സ്റ്റർ ജസ്പ്രീത് ബുംറ പരിഹാസത്തോടെ കൈയടിച്ചു. പിന്നാലെ ​ഗില്ലും ഇടപെട്ടു.

എന്നാൽ, ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ജോടികളെ അധിക്ഷേപിച്ച ഇന്ത്യന്‍ നായകന്‍റെ നീക്കം ഇംഗ്ലണ്ടിന്റെ ബോളിം​ഗ് ഉപദേശകനും ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ പേസറുമായ ടീം സൗത്തിയ്ക്ക് അത്ര രസിച്ചില്ല. ഗില്ലിനെതിരേ സൗത്തി ആഞ്ഞടിച്ചിരിക്കുകയാണ്. മൈതാനത്ത് വെച്ച് കളിക്കിടെ മസാജ് ചെയ്ത ​ഗിൽ ഇത് ചോദ്യം ചെയ്യാൻ യോ​ഗ്യനല്ലെന്നാണ് സൗത്തി പറയുന്നത്.

അവര്‍ എന്താണ് പരാതപ്പെട്ടത് എന്നതിനെ കുറിച്ച് എനിക്കുറപ്പില്ല. ഇന്നലെ കളിയുടെ മധ്യത്തില്‍ ശുഭ്മന്‍ ഗില്‍ നിലത്തു കിടക്കുകയും മെഡിക്കല്‍ സംഘം മസാജ് നല്‍കുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ ഒരു ദിവസത്തെ മല്‍സരത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോള്‍ ഇവയെല്ലാം കളിയുടെ ഭാഗം തന്നെയാണ്. ഒരു ദിവസമവസാനിപ്പിക്കാന്‍ ഏറ്റവും ആവേശകരമായ വഴി തന്നെയാണിത്- സൗത്തി വ്യക്തമാക്കി.

ക്രോളിയുടെ പരിക്കിനെ കുറിച്ച് രാത്രിയില്‍ വിലയിരുത്തുമെന്നും കുസൃതിച്ചിരിയോടെ അദ്ദേഹം പറഞ്ഞു. നാളെ അദ്ദേഹം സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൗത്തി പറഞ്ഞു. വിവാദങ്ങള്‍ക്കിടെയും വളരെ നല്ല സ്പിരിറ്റോടെയാണ് ഇരുടീമുകളം ഈ പരമ്പരയില്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും സൗത്തി കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം