ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ രണ്ടാം മത്സരം ജയിക്കാൻ ഇന്ത്യ സമ്മർദ്ദത്തിലാണെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ മത്സരം ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഹെഡിംഗ്‌ലിയിൽ നേടിയ മികച്ച വിജയത്തിന് ശേഷം പരമ്പരയിൽ 1-0 ന് മുന്നിലുള്ള ഇംഗ്ലണ്ടിന് 608 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യമാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
“ഇന്ത്യയുടെ മേൽ വളരെയധികം സമ്മർദ്ദമുണ്ട്. മത്സരം സമനിലയിൽ അവസാനിച്ചാൽ എന്തുകൊണ്ടാണ് അവർ ഇത്രയും നേരം ബാറ്റ് ചെയ്തതെന്ന് ആളുകൾ ചോദിക്കും, ഗിൽ തന്റെ ആക്രമണത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ആളുകൾ ചോദിക്കും.
അദ്ദേഹം തന്റെ ആക്രമണത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ അവർക്ക് ആ ഏഴ് വിക്കറ്റുകൾ നേടാൻ കഴിയുമോ ഇല്ലയോ എന്ന് ഇന്ന് കാണാം,” ഹുസൈൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തോട് അടുത്തിരിക്കുകയാണ്. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ട് ഏറ്റവും ഒടുവിൽ ആറിന് 196 റൺസെന്ന നിലയിലാണ്. മത്സരം അവസാനിക്കാൻ 45.3 ഓവർ ബാക്കി നിൽക്കെ ആതിഥേയർ 412 റൺസിന് പിന്നിലാണ്.