മനുഷ്യന്‍ തോറ്റു പോകുന്നിടത്ത് ഈശ്വരന്‍ അവതരിക്കുമെന്നല്ലേ പറയാറ്, ഓവലിലും അവതരിച്ചു 'ലോര്‍ഡ് താക്കൂര്‍ '

ലീഡ്സ് ആവര്‍ത്തിയ്കാനുറച്ചായിരുന്നു റൂട്ടും കൂട്ടരും എത്തിയത്. ഇന്ത്യന്‍ മുന്‍ നിരയെ എറിഞ്ഞിട്ടു കൊണ്ട് വോക്‌സും, റോബിന്‍സണും, ആദ്യ ദിവസം തന്നെ ഇംഗ്ലീഷുകാരുടെ നയം വ്യക്തമാകുകയും ചെയ്തതായിരുന്നു.

പക്ഷെ, ടീം ഇന്ത്യയ്ക്ക് തിരിച്ചു വന്നേ മതിയാവുമായിരുന്നു. മനുഷ്യന്‍ തോറ്റു പോകുന്നിടത്ത്, ഈശ്വരന്‍ അവതരിക്കുമെന്നല്ലേ പറയാറ്. ത്രേതായുഗത്തില്‍ രാമനായും, ദ്വാപരയുഗത്തില്‍ കൃഷ്ണനായും അവതരിച്ച മഹാവിഷ്ണുവിനെ പോലെ, ഗാബ്ബയില്‍ അവതരിച്ചവന്‍, ഓവലിലും അവതരിച്ചു…’ലോര്‍ഡ് താക്കൂര്‍ ‘

ചാരമായി കെട്ടടങ്ങാതെ, അഗ്‌നിയായി ആളിപ്പടരാന്‍ ഊര്‍ജ്ജം നല്‍കിയ ഇന്ധനമായത് അവന്റെ ഇന്നിംഗ്സായിരുന്നു.അവിടുന്നങ്ങോട്ട്, പിന്നോട്ട് പോയപ്പോഴെല്ലാം ചുമലിലേറ്റാന്‍ പലരും മുന്‍പോട്ടു വന്നു. ഒന്നാമിന്നിംഗ്സില്‍, റൂട്ടിന്റെ പ്രതിരോധത്തിന്റെ പൊന്നാപുരം കോട്ട തകര്‍ത്ത മാജിക്കല്‍ ഡെലിവറിയുമായി ഉമേഷ് യാദവ്…

തന്റെ ‘ഹിറ്റ്മാന്‍ ട്രാന്‍സ്ഫര്‍മേഷന്‍’ റെഡ്‌ബോളിലേയ്ക്കും കൂടിയുള്ളതാണ് എന്ന് അടിവരയിട്ട് ടീമിന് അടിത്തറ നല്‍കിയ സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. ‘Positive Intent’ ഒരു മനുഷ്യനിലുണ്ടാക്കാവുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ഇന്നിംഗ്സുമായി, ഇന്ത്യന്‍ പ്രത്യാക്രമാണത്തിന് ചുക്കാന്‍ പിടിച്ച പൂജാര….കളി കൈവിട്ടു പോയിടത്ത് നിന്ന് തിരിച്ചു കൊണ്ടുവന്ന കൂട്ട്‌കെട്ട് ഉയര്‍ത്തി പന്തും -താക്കൂറും…

മനോഹരമായി രചിയ്ക്കപ്പെട്ട ഒരു കാവ്യത്തിനെഴുതിയ യോജ്യമായ അനുബന്ധം പോലെ, ഇന്ത്യയെ സുരക്ഷിത തീരത്തേയ്ക്ക് നയിച്ച ബാറ്റിംഗ് പ്രകടനവുമായി ഉമേഷും ബുമ്രയും…
1992 ലോക കപ്പ് ഫൈനലിലെ വസീം അക്രത്തെ പോലെ, ഇംഗ്‌ളീഷ് ചെയ്‌സിംഗിന് കടിഞാണിട്ട ബുംറയുടെ ഇരട്ട പ്രഹരങ്ങള്‍…

റൂട്ടിനെ വീഴ്ത്തിയ താക്കൂര്‍… നിര്‍ണായക വിക്കറ്റുകള്‍ നേടിയ ജഡേജ… ഇംഗ്ലീഷ് വാലറ്റത്തെ അരിഞ്ഞു തള്ളിയ ഉമേഷ്……അങ്ങനെ എത്ര എത്ര പ്രകടനങ്ങള്‍….

ഗ്രഹണം ബാധിച്ചതിന് ശേഷം ഉദിച്ചുയര്‍ന്നു വന്ന കതിരവനെ പോലെ, ലീഡ്സിലെ തിരിച്ചടിയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ഈ തിരിച്ചുവരവ് എത്ര അവിസ്മരണീയമാണ്…

ക്രിക്കറ്റ് എന്ന മനോഹരമായ ഗെയിം, ജീവിതത്തിലെ ആ വലിയ ഫിലോസഫി നമ്മളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്…

‘To have a comeback, you have to have a setback’

Latest Stories

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ